വീണ്ടും രക്ഷകനായി സച്ചിൻ ബേബി, ഒന്നാം ദിനം കേരളം ഭേദപെട്ട നിലയിൽ.

വീണ്ടും രക്ഷകനായി സച്ചിൻ ബേബി, ഒന്നാം ദിനം കേരളം ഭേദപെട്ട നിലയിൽ.

വീണ്ടും രക്ഷകനായി സച്ചിൻ ബേബി, ഒന്നാം ദിനം കേരളം ഭേദപെട്ട നിലയിൽ.
(Pic credit :Twitter )

കേരളം ബാറ്റ് ചെയ്യുന്നു. മുൻ നിര തകരുന്നു. രക്ഷകനായി സച്ചിൻ ബേബി എത്തുന്നു. ഈ സീസണിലെ രഞ്ജി ട്രോഫിയിലെ കേരളത്തിന്റെ മത്സരങ്ങൾ എടുത്തു നോക്കിയാൽ എല്ലാം ഈ ഒരു കാര്യം നമുക്ക് കാണാൻ കഴിയും.ഇന്ന് ആരംഭിച്ച കേരള കർണാടക മത്സരത്തിലും സ്ഥിതി വിത്യാസതമല്ല.

കേരളം ബാറ്റ് ചെയ്യുന്നു. ആറു റൺസ് എടുക്കുന്നതിന് ഇടയിൽ മൂന്നു വിക്കറ്റ് നഷ്ടമാവുന്നു. സച്ചിൻ ബേബി ക്രീസിലേക്ക് എത്തുന്നു. സെഞ്ച്വറി നേടുന്നു. കേരളം ബാറ്റിംഗ് തകർച്ചയിൽ നിന്ന് രക്ഷപ്പെടുന്നു.ഈ സീസണിൽ സച്ചിൻ ബേബി നേടുന്ന മൂന്നാമത്തെ സെഞ്ച്വറിയാണ് ഇത്.

രഞ്ജി ട്രോഫി ക്വാർട്ടർ സാധ്യതകൾ സജീവമാക്കാൻ കേരളത്തിന് വിജയം അനിവാര്യമാണ്. ആദ്യ ദിവസം കളി നിർത്തുമ്പോൾ കേരളം 6 വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് എന്നാ നിലയിലാണ് .116 റൺസുമായി റൺസുമായി സച്ചിൻ ബേബിയും ക്രീസിലുണ്ട്.

കൂടുതൽ ക്രിക്കറ്റ്‌ വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.

ToOur Whatsapp Group

Our Telegram 

Our Facebook Page